Thursday 10 April 2008

പത്തനംതിട്ട ബ്ലോഗ് ശില്‍പ്പശാല

പത്തനംതിട്ട ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.(കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള ജില്ലാ ബ്ലോഗിലേക്ക് ഇവിടെ ഞെക്കി പോകുക) അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും. ബ്ലോഗ് അക്കാദമിയുടെ ഘടനയും പ്രവര്‍ത്തന രീതികളും മനസ്സിലാക്കാന്‍ താഴെക്കൊടുത്ത വിവരണം വായിക്കുക:

ബ്ലോഗ് അക്കാദമി- എന്ത്,എന്തിന് ?
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.വിഭാഗീയതക്കോ, ആശയ സമരത്തിനോ, ഈ വേദിയില്‍ സ്ഥാനമില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അന്യരെ തുല്യരായി ബഹുമാനിക്കുന്നവര്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാം.

അടുത്ത അഞ്ചോ,പത്തോ വര്‍ഷത്തിനിടയില്‍ (മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതിനേക്കാള്‍) വിപ്ലവകരമായ ടെക്നോളജിയായി, ഒരു സ്വതന്ത്ര ജനകീയ മാധ്യമമായി ബ്ലോഗ് വളര്‍ച്ച പ്രാപിക്കുംബോള്‍ വിവേചനങ്ങളില്ലാത്ത ഒരു ജനാധിപത്യവ്യവസ്ഥയുടെ ഉദയത്തിനുകൂടി അതു കാരണമാകാം. അതുകൊണ്ടുതന്നെ ആ പ്രക്രിയക്ക് വേഗം പകരാന്‍ ബ്ലൊഗിനെക്കുറിച്ചുള്ള അറിവും,അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധവും സാധാരണ ജനങ്ങളിലെത്തിച്ചേരേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ഈശ്വര സാക്ഷാത്കാരം പോലെ മഹത്തായ അനുഭൂതി നല്‍കുന്ന പുണ്യകര്‍മ്മമാണ്.
മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്ത പരിപാടി.
മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ,സുപരിചിതമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.

ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

21 comments:

Blog Academy said...

പത്തനംതിട്ട ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ. അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും.

Sujith Bhakthan said...

ഞാന്‍ പത്തനംതിട്ടക്കാരനാണേ........എന്താണേലും ഞാന്‍ റെഡി.

Blog Academy said...

കലക്കി ഭക്താ...
നമുക്കു തയ്യാറാകാം.

chithrakaran ചിത്രകാരന്‍ said...

ഏപ്രില്‍ 27 നു നടക്കുന്ന കോഴിക്കോട് മലയാളം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചറിയാന്‍ ഇവിടെ ഞെക്കുക. കേരളത്തിലെ വിവിധ ജില്ലാ ബ്ലോഗ് ആക്കാദമി വാര്‍ത്തകളറിയാന്‍ ഇവിടേയും.

Blog Academy said...

പുതിയ ബ്ലോഗേഴ്സിനുണ്ടാകുന്ന സംശയങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനായി അക്കാദമി ഒരു ബ്ലോഗ് ഹെല്‍പ്പ് സെന്റര്‍ തുടങ്ങിയിരിക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ ഹെല്‍പ്പ് സെന്ററില്‍ എത്താനാകും.

Anoop Technologist (അനൂപ് തിരുവല്ല) said...

അതു ശരി. ഇപ്പോഴാ കണ്ടേ. ഞാനെപ്പഴേ റെഡി.

G.MANU said...

June il undenkil parayane.. avadhiykku ee ullavan kaanum pathanamthittayil :)

Abey E Mathews said...

http://abeyemathews.googlepages.com/bookmarks.html

Abey E Mathews said...

i am a blogger from konni
in pathanamttia
please add me

Abey E Mathews said...

http://boolokam.ning.com/


boolokam

മലയാളം ബ്ലൊഗ്ഗെര്‍സ്‌ സൊഷ്യല്‍ നെറ്റ്‌വര്‍ക്ക്‌Malayalam Bloggers Social Network
please join

Blog Academy said...

പ്രിയ എബി മാത്യു,
പത്തനംതിട്ട ബ്ലോഗ് ആക്കാദമിയില്‍ താങ്കളിട്ട കമന്റു കണ്ടു. ബ്ലോഗ് അക്കാദമി ശില്‍പ്പശാല സംഘാടനത്തില്‍ താല്‍പ്പര്യം കാണിച്ചതില്‍ സന്തോഷിക്കുന്നു. ദയവായി താങ്കളുടെ വിലാസവും,ഫോണ്‍ നംബറും, അറിയിക്കുക.
blogacademy@gmail.com

joice samuel said...

ഹായ്...
നമസ്ക്കാരം..
ഞാനും പത്തനംതിട്ടക്കാരനാ....ട്ടോ...
എന്താണേലും റെഡി..
സസ്നേഹം,
ജോയിസ് വാര്യപുരം..!!

അനില്‍ സോപാനം said...

ഞാനും ഒരു പത്തനംതിട്ടക്കാരനാണേയ്...ശില്പശാ‍ല കഴിഞ്ഞുവോ? ഇല്ലെങ്കില്‍ ലൈബ്രറി കൌണ്‍സിലുമായി സഹകരിച്ച് നമുക്ക് പരിപാടി ഗംഭീരമാക്കാം,ഈ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ഉപകാരമാകും...

അനില്‍ സോപാനം

പഞ്ചാരക്കുട്ടന്‍.... said...

ഹായി ...
ഞാനും ഒരു പത്തനം തിട്ടക്കാരന്‍ ആണേ....
ഇപ്പൊല്‍ നാട്ടില്‍ ഇല്ല എന്നെ ഉള്ളൂ..
വിശേഷങ്ങള്‍ ഒക്കെ അറിയിക്കണേ...
സ്നേഹപൂര്‍വ്വം
ദീപ്...

Blog Academy said...

2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ എറണാകുളം ബ്ലോഗ് അക്കാദമി ബ്ലോഗില്‍:എറണാകുളം ബ്ലോഗ് ശില്‍പ്പശാല

<-----> said...

എന്‍റെ പുതിയ ബ്ലോഗ്‌. വായിക്കുക, അഭിപ്രായം അറിയിക്കുക, Follow ചെയ്യുക. ഏവരെയും സ്വാഗതം ചെയ്യുന്നു >> www.dhaivam.blogspot.com

Kalavallabhan said...

ഞാനുമീ ജില്ലക്കാരനാണേ
വന്നപ്പോൾ പുതിയ പോസ്റ്റൊന്നുമില്ല, എന്നാൽ കമന്റൊന്നു നോക്കിയേക്കാമെന്നു കരുതി. അപ്പോൾ ദാ കിടക്കുന്നു ഈ മാസവും ഒരു കമന്റ്.
ഇവിടെ വന്ന് പല പത്തനംതിട്ടക്കരേയും കണ്ടു.
ആശംസകൾ

sanchari said...

യുക്തിവിചാരം
1
2
3
4
5

Philip Verghese 'Ariel' said...

Good to know about these blog academies in Kerala. Though I am from Valanjavattom. near Thiruvalla, presently at Secunderabad, A.P. and an active blogger and a Googl's knol author.
I appreciate your efforts to spread blogger community and their activities would like to have touch with you and would like to know more of the future activities. Best regards. Valanjavattom P V Ariel, Secunderabad

ബെന്‍ജി നെല്ലിക്കാല said...

ഞാനും ഒരു പത്തനംതിട്ടക്കാരനാണ്. സൗമ്യദര്‍ശനം എന്ന പേരില്‍ ഒരു ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നു. ബ്ലോഗര്‍മാരുടെ കൂട്ടായ്മയില്‍ സജീവമാകണമെന്ന് ആഗ്രഹമുണ്ട്. തിരുവല്ലയില്‍ 'നമ്മുടെ മാസിക' എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ്. പത്തനംതിട്ടയ്ക്കടുത്ത് നെല്ലിക്കാലയാണ് സ്വദേശം. ബ്ലോഗ് ശില്‍പ്പശാലകളില്‍ പങ്കാളിയാകാന്‍ റെഡി.

Philip Verghese 'Ariel' said...

Benji Nellikkaala മുഖേനെ വീണ്ടും ഇവിടെ എത്തി
ബെഞ്ചി പറഞ്ഞത് പോലെ ഞാനും ഒരു പാവം :-)
പത്തനംതിട്ടക്കാരന്‍, തിരുവല്ലക്കടുത്തുള്ള
വളഞ്ഞവട്ടം സ്വദേശം, ഇപ്പോള്‍
സിക്കന്ത്രാബാദില്‍, ഒരു പ്രൈവറ്റ്
സംഘടനയില്‍ "Confident Living"
മാസികയുടെ എഡിറ്റര്‍ ആയി
ജോലി നോക്കുന്നു, പത്തനംതിട്ടക്കാരുടെ
കൂട്ടായിമയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു
എന്റെ ബ്ലോഗ്‌.

Philipscom
വീണ്ടും കാണാം.
നന്ദി നമസ്കാരം.
ഫിലിപ്പ് ഏരിയല്‍

google malayalam writing tool